നാട് കാടാക്കേണ്ട കാലമാണിതെന്ന് ശിൽപി കാനായി കുഞ്ഞിരാമൻ. ജില്ലയുടെ നാൽപതാം വാർഷിക ഘോഷത്തോടനുബന്ധിച്ച് കാഞ്ഞിരത്തൈ നട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ചൂഷണം അമിതമാകുന്നത് മനുഷ്യരാശിയെ ബാധിക്കുകയാണ്. പുരോഗതി അശാസ്ത്രീയമാകരുത്. കാടിനെ വീണ്ടെടുക്കുക മാത്രമാണ് കാലാവസ്ഥ മാറ്റം ഉൾപ്പടെയുള്ള പ്രത്യാഘാതങ്ങൾക്കുള്ള പരിഹാരമെന്ന് കാനായി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച് നെല്ലിത്തെ നട്ടു.
സാമൂഹിക വനവൽക്കരണ വിഭാഗം എ സി എഫ് എഷജ്ന ജില്ല ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ ഫോറസ്റ്റ് ഓഫീസർ എൻ വി സത്യൻ റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഗിരീഷ് ജില്ലാ പഞ്ചായത്ത് ജീവനക്കാർ പങ്കെടുത്തു.
കാഞ്ഞിരം, ചന്ദനം, കുറ്റ്യാട്ടൂർ മാവ്, ചമത, പ്ലാവ് . ഇലഞ്ഞി, നെല്ലി, ബദാം മരുത് തുടങ്ങിയ മരത്തൈകളാണ് നട്ടത്.സാമൂഹിക വനവൽക്കരണ വിഭാഗമാണ് വൃക്ഷത്തൈകൾ ലഭ്യമാക്കിയത്
എ സി എഫ് എ ഷജ്ന റേഞ്ച് ഓഫീസർ കെ. ഗിരീഷ് ഫോറസ്റ്റ് ഓഫീസർ എൻ വി സത്യൻ എന്നിവർ നേതൃത്വം നൽകി.