കരിന്തളം:ചോയ്യംകോട് കക്കോലിൽ പുലിയെ കണ്ടെത്തിയതിനു പിന്നാലെ അഭ്യൂഹങ്ങൾ വ്യാപകമാകുന്നു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ കക്കോൽ പള്ളത്തിനു സമീപം ജിഷ്ണു എന്ന യുവാവാണ് പുലിയെ കണ്ടത് യുവാവ് തന്നെയാണ് പുലിയുടെ വീഡിയോ എടുത്ത് സംഭവം പുറത്തറിയിച്ചതും അതിന്റെ ഭാഗമായി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ എൻ ലക്ഷ്മണന്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തിയെങ്കിലും തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് അന്ന് തന്നെ പുലിയെ നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് രണ്ട് ക്യാമറകൾ സ്ഥാപിച്ചിരുന്നു എങ്കിലും ഇതുവരെയും ക്യാമറയിൽ ഒന്നും തന്നെ പതിഞ്ഞിട്ടില്ല. പട്രോളിംഗ് ശക്തമായി തുടരുന്നു. അതിനിടെയാണ് ഇത് സംബന്ധിച്ച് നാട്ടിൽ അഭ്യൂഹങ്ങളും സജീവമായത് . രാത്രിയിലും പലയിടത്തും പുലി ഉള്ളതായി വാർത്ത പരന്നിരുന്നു. അതേസമയം കക്കോലിൽ കണ്ട പുലി ഇവിടന്ന് വിട്ടുപോയിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു.