കണ്ണൂർ മയ്യലിൽ പുഴയുടെ കരയിടിഞ്ഞ് വീണ് മൂന്ന് വിദ്യാർത്ഥികൾ മരണപ്പെട്ടു.
മരണപ്പെട്ട മൂന്നുപേരും ബന്ധുക്കളാണ് പാവന്നൂർ വള്ളുവക്കോളനിയിലെ സത്യന്റെ മകൻ നിവേദ് (20), സഹോദരൻ സജിത്തിന്റെ മകൻ ജോബിൻ സജിത്ത്(16), ബന്ധുവും കെഎസ്ആർടിസി ഡ്രൈവറുമായ പി പി ബാലകൃഷ്ണന്റെ മകൻ അഭിനവ് (20) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് ആറോടെ പാവന്നൂർ ചീരാച്ചേരിക്കടവിലാണ് അപകടം. ഇവരുടെ കൂടെ ഉണ്ടായിരുന്ന ആകാശിന്റെ (14) നിലവിളി കേട്ട് ഓടിഎത്തിയ പരിസരവാസികൾ മൂവരെയും ഉടൻ മയ്യിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിഎംഎ വിദ്യാർഥിയാണ് നിവേദ്. അഭിനവ് മട്ടന്നൂർ ഗവ. പോളിടെക്നിക് കോളേജിലും. ജോബിൻ ജിത്ത് പ്ലസ്ടുവിന് പ്രവേശനം കാത്തിരിക്കുകയാണ്.
പ്രിയയാണ് നിവേദിന്റെ അമ്മ .ഏക സഹോദരി വൈഗ. ജോബിന്റെ അമ്മ രമ്യ. സഹോദരൻ അനയ്യ്. അഭിനവിന്റെ അമ്മ ബിന്ദു. സഹോദരി കീർത്തന.