ആലാമി പള്ളിയിൽ ബാറിൽ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മൂന്നു യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു സംഭവത്തിൽ ഏഴുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ആലാമി പള്ളിയിലെ ലാൻഡ്മാർക്ക് ബാറിൽ ഉണ്ടായ വാക്കേറ്റത്തിന്റെ തുടർച്ചയായി ബാറിന് മുമ്പിൽ വച്ചാണ് മൂന്ന് യുവാക്കൾ ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ അരയി കാർത്തിക തിരിക്കുന്നിൽ ഹൗസിൽ കൃഷ്ണന്റെ മകൻ അമൽ കൃഷ്ണ( 23), അരയി കണ്ടം കുട്ടിച്ചാൽ പന്നിപള്ളിയിലെ സുകുമാരന്റെ മകൻ പി പി വിഷ്ണു പ്രഭാത് (26 )അരയി മൂലക്കൽ പ്രഭാകരന്റെ മകൻപി പി വിഷ്ണു എന്നുവരെയാണ് ഏഴംഗസംഘം മാരകായുധങ്ങളുമായി ക്രൂരമായി ആക്രമിച്ചത്. പരിക്കേറ്റ ഇവരെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബല്ലയിലെ മനു, പുതിയ കോട്ടയിലെ അഭിലാഷ്, മാവുങ്കാലിലെ ശ്യാം, സുധീഷ്, നെല്ലിക്കാട്ട് മണി, നിധിൻ കണ്ടാൽ അറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് പോലീസ് കേസ് എടുത്തത്.