
ബേക്കൽ:വ്യാജ സിഗരറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ബേക്കൽ പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. സ്ഥലത്തുനിന്നും ഗോൾഡ് ഫ്ലൈക്ക് കമ്പനിയുടെ നിരവധി ബണ്ടിൽ വ്യാജ സിഗരറ്റുകളും കണ്ടെടുത്തു. പെരിയാട്ടടുക്കയിലെ ബിസി അഷറഫിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വ്യാജ സിഗരറ്റ് നിർമ്മാണ സംഘത്തെയാണ് ബേക്കൽ എസ്ഐ സവ്യസാചിയും സംഘവും അറസ്റ്റ് ചെയ്തത്. പെരിയാട്ടടുക്കത്തെ അർഫനാ മൻസിലിൽ അബ്ദുള്ളയുടെ മക്കളായ അഷറഫ് (40),അമീർ (37 ),മധൂർ നാഷണൽ നഗർ ഉളിയത്തടുക്കയിലെ ബദറുദ്ദീൻ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗോൾഡ് ഫ്ലൈക്ക് കമ്പനിയുടെ ഡെപ്യൂട്ടി മാനേജർ തിരൂർ പച്ചത്തിരി ചെറുപ്രാക്കൽ ഷിർജിത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയാണ് എസ്ഐയും സംഘവും വ്യാജ സിഗരറ്റ് നിർമ്മാണ സംഘത്തെ പിടികൂടിയത്.