
ചിറ്റാരിക്കാൽ:അമ്മ ഓടിച്ച സ്കൂട്ടി മറിഞ്ഞു മൂന്നര വയസ്സുകാരി ദാരുണമായി മരണപ്പെട്ടു.കമ്പല്ലൂർ കാക്കക്കുന്നിലെ സാജൻ നിസിയ ദമ്പതികളുടെ മകൾസെലിൻ മരിയയാണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ നിസിയക്കും മാതാവ് രാജിക്കും ഗുരുതരമായി പരിക്കേറ്റു.കുത്തനെ യുള്ള ഇറക്കത്തിൽ സ്കൂട്ടി നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടമുണ്ടായത്.കുഞ്ഞ് തൽക്ഷണം മരണപ്പെട്ടു പരിക്കേറ്റ ഉമ്മയെയും അമ്മൂമ്മയേയും ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.