The Times of North

“തിയ്യവംശ ചരിതം” ആലോചനാ യോഗം പാലക്കുന്നിൽ വെച്ച് നടന്നു.

പാലക്കുന്ന് : തിയ്യ മഹാസഭയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന തിയ്യവംശ ചരിതം യാഥാർത്ഥ്യമാക്കുന്നതിന്നായി പ്രഥമ ആലോചനാ യോഗം നടന്നു. പത്തംഗ എഡിറ്റോറിയൽ ബോർഡും പത്തംഗ ഉപദേശ സമിതിയും അടങ്ങിയ ഇരുപതംഗ കമ്മിറ്റിയാണ് ചരിത്ര രചനയ്ക്ക് ചുക്കാൻ പിടിക്കുന്നത്. വടക്ക് കുന്ദാപുരം തൊട്ട് തെക്ക് തൃശ്ശൂർ വരെയുള്ള തിയ്യ വംശത്തിൻ്റെ നരവംശ ശാസ്ത്രപരവും സാംസ്കാരിക പരവും ആചാര പരവുമായ പ്രത്യേകതകളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ബൃഹദ് ഗ്രന്ഥമാണ് തയ്യാറാക്കുന്നത്. ആദ്യം മലയാളത്തിലും പിന്നീട് കന്നഡ , ഇംഗ്ലീഷ് ഭാഷകളിലും പുസ്തകം തയ്യാറാക്കും. ഇതിനായി ഏപ്രിൽ മാസത്തിൽ കാസർകോട് വച്ച് അഖിലേന്ത്യാ സെമിനാറും സംഘടിപ്പിക്കും. പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഡോക്ടർ വത്സൻ പിലിക്കോടാണ് ഈ ചരിത്ര പുസ്തകത്തിൻ്റെ ചിഫ് എഡിറ്റർ. പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭണ്ഡാരവീട് ശ്രീശൈലം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രഥമ ആലോചനാ യോഗം തിയ്യ മഹാസഭ സംസ്ഥാന പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം ഉദ്ഘാടനം ചെയ്തു. പലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികരായ കപ്പണക്കാൽ കുഞ്ഞികണ്ണൻ ആയത്താർ, സുനീഷ് പൂജാരി എന്നിവർ അനുഗ്രഹ ഭാഷണം നടത്തി.

തിയ്യ മഹാസഭ കാസർ കോട്ജില്ലാ പ്രസിഡണ്ട് പി സി വിശ്വംഭരൻ പണിക്കർ അധ്യക്ഷത വഹിച്ചു. ശ്രീ നെല്ലിക്കാ തുരുത്തി കഴകം നിലയമംഗലത്ത് ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ കെ വി അമ്പാടി, പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അഡ്വ. കെ ബാലകൃഷ്ണൻ, രാമവില്യം കഴകം വെൽഫെയർ സൊസൈറ്റി ജനറൽ സെക്രട്ടറി കെ വി രാജൻ, പ്രമുഖ എഴുത്തുകാരന്മാരും പ്രഭാഷകന്മാരുമായ പയ്യാവൂർ മാധവൻ ,ഡോ. വത്സൻ പിലിക്കോട്, കൊപ്പൽ ചന്ദ്രശേഖരൻ മാഷ് ഉദുമ, തളങ്കര പുലിക്കുന്ന് ഭഗവതി സേവ സംഘം പ്രസിഡണ്ട് എൻ സതീഷ്, ‌ടി വി മധുസൂതനൻ പണിക്കർ കോയങ്കര , എം അപ്പു പണിക്കർ ഓണക്കുന്ന് , തിയ്യ മഹാസഭ സംസ്ഥാന കോർഡിനേറ്റർ ഗണേഷ് മാവിനക്കട്ട, തിയ്യ മഹാസഭ കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി കെ വി പ്രസാദ്, ജില്ലാ ട്രഷറർ ടി വി രാഘവൻ തിമിരി എന്നിവർ സംബന്ധിച്ചു.

Read Previous

അയ്യപ്പഭജനമഠത്തിന് സമീപം കട്ടക്കളി രണ്ടുപേർ പിടിയിൽ

Read Next

ലീഡർ കെ കരുണാകരൻ കേരളത്തിൻറെ വികസന ശില്പി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73