The Times of North

Breaking News!

തിയ്യര്‍ ഈഴവന്റെ ഉപജാതിയല്ല,  പ്രത്യേക സമുദായമായി അംഗീകരിക്കണം 

മലപ്പുറം : മലബാറിലെ ഏറ്റവും പ്രബല സമുദായമായ തിയ്യര്‍ ഈഴവ സമുദായത്തിന്റെ ഉപജാതിയല്ലെന്നും തിയ്യര്‍ പ്രത്യേക സമുദായമാണെന്നും തീയ്യരുടെ അര്‍ഹതപ്പെട്ട സംവണ ആനുകൂല്യമടക്കം ലഭിക്കുവാനുള്ള സാഹചര്യം നിയമം മൂലം സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കണമെന്നും  തിയ്യ മഹാസഭാ മലപ്പുറം  ജില്ല കമ്മിറ്റി സംഘടിപ്പിച്ച തിയ്യ മഹാസംഗമ  സമ്മേളനം  ആവശ്യപ്പെട്ടു.
1957 ല്‍ റിസര്‍വേഷന്‍ പ്രകാരം ഒ ബി സി യില്‍ ഈഴവ/ തിയ്യ/ ബില്ലവ എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുക വഴി ഈഴവനും തിയ്യരും ഒന്നാണെന്ന പ്രചരണം ഉണ്ടായിരുന്നു.  മലബാറിലെ ശ്രീ മുത്തപ്പനും വയനാട്ടുകുലവനും,ശാസ്‌തേയ പൂജകളും, തെക്കന്‍ പറങ്ങോടന്‍, ഗുരു മുത്തപ്പന്‍ തുടങ്ങിയ നിരവധി ആരാധനാ മൂര്‍ത്തികളുള്ള തിയ്യര്‍ സംസ്‌കൃതം, വൈദ്യം, പൂരക്കളി, കളരി തുടങ്ങിയ നിരവധി പൈതൃകവും  പാരമ്പര്യവുമുള്ള സമുദായമാണെന്ന് മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ഗണേശ് അരമങ്ങാനം പറഞ്ഞു. തിയ്യരെ പ്രത്യേക സമുദായമായി ഗവണ്‍മെന്റ് രേഖകളില്‍ രേഖപ്പെടുത്തുവാനും അര്‍ഹതപ്പെട്ട സംവരണം നേടിയെടുക്കുന്നതിനു വേണ്ടി ശക്തമായ സമര പരിപാടികളും നിയമ പോരാട്ടത്തിനും തുടക്കം കുറിച്ചതായി ഗണേശ് അരമങ്ങാനം കൂട്ടിചേര്‍ത്തു.
രാവിലെ മലപ്പുറം തൃപുരാന്തക ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയില്‍ ചെണ്ടമേളം, കളരിപ്പയറ്റ്, മുത്തുക്കുട ഏന്തിയ വനിതകള്‍ തുടങ്ങിയവയുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായി. ഘോഷയാത്രക്ക് സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ലക്ഷ്മണന്‍, സംസ്ഥാന സെക്രട്ടറി പ്രേമാനന്ദന്‍ നടുത്തൊടി, സംസ്ഥാന വൈസ് പ്രസിഡന്റ് സൗദാമിനി നാരായണന്‍, സംസ്ഥാന മീഡിയാ കണ്‍വീനര്‍ പ്രശാന്ത് മേല്‍മുറി, ജില്ലാ പ്രസിഡന്റ് അയ്യപ്പന്‍ പട്ടാളത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രകാശ് കോട്ടയില്‍ (അസി. കമാണ്ടന്റ്, റിട്ട), ജില്ലാ വൈസ് പ്രസിഡന്റ്  ക്യാപ്റ്റന്‍ ഗോപാലകൃഷ്ണന്‍ (റിട്ട), ജില്ലാ ട്രഷറര്‍ റീനീഷ്, രാജഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 10.30 ന് പാരിഷ് ഹാളില്‍ വെച്ച് നടന്ന  സമ്മേളനത്തില്‍  ജില്ലാ പ്രസിഡന്റ് അയ്യപ്പന്‍ പട്ടാളത്തിന്റെ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ഉദ്ഘാടനം ചെയ്തു. തിയ്യ സമുദായത്തിന്റെ ഉത്പ്പത്തിയും പൈതൃകവും എന്ന വിഷയത്തില്‍ പ്രശസ്ത വാഗ്മിയും എഴുത്തുകാരനുമായ ഡോ. വത്സന്‍ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തി.പ്രമുഖ എഴുത്തുകാരന്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ബാലന്‍ പൂതേരി മുഖ്യാതിഥിയായി. ഔദ്യോഗിക ജീവിതത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച സമുദായത്തിലെ അംഗങ്ങളായ പ്രദീപ് പാമ്പലത്ത്, എ കെ ജയന്‍ എന്നിവരെ  ആദരിച്ചു.
സംസ്ഥാന ജന. സെക്രട്ടറി പി കെ ലക്ഷ്മണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സൗദാമിനി നാരായണന്‍, സംസ്ഥാന സെക്രട്ടറിമാരായ പ്രേമാനന്ദന്‍ നടുത്തൊടി, സുനില്‍കുമാര്‍ ചാത്തമത്ത്, സംസ്ഥാന മീഡിയാ ചെയര്‍മാന്‍ ചന്ദ്രന്‍ പതുക്കൈ, മീഡിയാ കണ്‍വീനര്‍ പ്രശാന്ത് മേല്‍മുറി, സംസ്ഥാന കോ. ഓര്‍ഡിനേറ്റര്‍ ഗണേശന്‍ മാവിനകട്ട, ജില്ലാ പ്രസിഡന്റുമാരായ പി സി വിശ്വംഭരന്‍ പണിക്കര്‍, സി വി വേലായുധന്‍, കോഴിക്കോട് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ചന്ദ്രന്‍ ബാബു, പാലക്കാട് ജില്ലാ ഓര്‍ഗനൈസര്‍ ഹരിദാസ് ഒറ്റപ്പാലം, സംസ്ഥാന സമിതി അംഗം സജീവന്‍ മാഹി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധ തറവാടുകളില്‍ നിന്നെത്തിയ കാരണവന്മാരെയും, മുതിർന്ന അമ്മമാരെയും ആദരിച്ചു.  ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചികിത്സയില്‍ കഴിയുന്ന
കോട്ടുമല, കണ്ണൻകുളങ്ങര പ്രത്യുഷിന്റെ മകൾ ദിയനക്ക് തിയ്യ മഹാസഭയുടെ സാമ്പത്തിക സഹായം സമ്മേളനത്തില്‍ വെച്ച് കൈമാറി. തിയ്യ മഹാസഭയുടെ പ്രവര്‍ത്തനം മലപ്പുറം ജില്ലയില്‍ ശക്തമാക്കാന്‍ തീരുമാനിച്ച സമ്മേളനത്തിന് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി  ജയപ്രകാശ് കോട്ടയിൽ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ മേൽമുറി നന്ദിയും പറഞ്ഞു.

Read Previous

കുമ്പള ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു.

Read Next

എം.ടി.യുടെ ‘കർക്കടകം ‘ കൊടക്കാടിൻ്റെ ഭൂതകാലം: ഡോ.കൊടക്കാട് നാരായണൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73