കാസർകോട്: തിയ്യ മഹാസഭയുടെ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി രൂപീകരണതിന്റെ മുന്നോടിയായി ആലോചനാ യോഗം ഏരിയക്കോട്ട ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടന്നു. തിയ്യ മഹാസഭയുടെ കാസറഗോഡ് ജില്ലാ പ്രസിഡണ്ട് പി സി വിശ്വംഭരൻ പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തിയ്യ മഹാസഭ സംസ്ഥാന പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം ഉദ്ഘാടനം ചെയ്തു. ഏരിയക്കോട്ട ഭഗവതി ക്ഷേത്രത്തിലെ ചന്ദ്രശേഖരൻ കാരണവർ അനുഗ്രഹ പ്രഭാഷണം നടത്തി. ഏരിയക്കോട്ട ശ്രീ ഭഗവതി സംഘതിന്റെ പ്രസിഡണ്ട് കെ ദിവാകാരൻ മുഖ്യാഥിതി ആയിരുന്നു. ജനുവരി മാസത്തിൽ വിപുലമായ യോഗം വിളിച്ച് ചേർത്ത് പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചുതിയ്യ മഹാസഭയുടെ പ്രവർത്തനം ശക്തമാക്കുവാൻ യോഗം തീരുമാനിച്ചു. പുലിക്കുന്ന് തളങ്കര പുലിക്കുന്ന് ശ്രീ ഭഗവതി സംഘം പ്രസിഡണ്ട് എൻ.സതീഷ് , തിയ്യ മഹാസഭ സംസ്ഥാന കോർഡിനേറ്റർ ഗണേഷ് മാവിനകട്ട, തിയ്യ മഹാസഭ കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി കെ വി പ്രസാദ്, ജില്ലാ ട്രഷറർ ടി വി രാഘവൻ, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയ്യർപേഴ്സൺ പ്രമീള മജൽ എന്നിവർ സംസാരിച്ചു. ഏരിയക്കോട്ട ശ്രീ ഭഗവതി സംഘത്തിന്റെ ജനറൽ സെക്രട്ടറി അനിൽ കുമാർ നീർച്ചാൽ സ്വാഗതവും തിയ്യ മഹാസഭ കാസറഗോഡ് മേഖല ജനറൽ സെക്രട്ടറി ആഗ്നേഷ് കളേരി നന്ദിയും പറഞ്ഞു.