ഷാർജ : പള്ളിക്കര ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ 1987-88 അറബിക് ബാച്ചിലെ പ്രവാസി സഹപാഠികളുടെ സംഗമം “ഓർമയ്ക്കായ് ഒന്നിച്ചിരിക്കാം ” ഷാർജയിലെ ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ അലി മൂസ ടവറിൽ നടന്നു.
സംഗമത്തിൽ കലാകായിക പരിപാടികൾ അവതരിപ്പിക്കുകയും പോയകാല ഓർമ്മകൾ പങ്ക് വെക്കുകയും ചെയ്തു.
2021 ൽ രൂപം കൊണ്ട കൂട്ടായ്മ ഇത് രണ്ടാം തവണയാണ് സംഗമം സംഘടിപ്പിക്കുന്നത്. രണ്ട് വർഷം മുമ്പ് നാട്ടിൽ വെച്ച് നടന്ന കുടുംബ സംഗമം റിലീഫ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയുണ്ടായി. സഹപാഠികളിൽ പ്രയാസം അനുഭവിക്കുന്നവരെ കണ്ടെത്തി അവരെ സഹായിക്കുന്നതിലും, റിലീഫ് പ്രവർത്തന രംഗത്തും, സ്കൂളിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ, മറ്റു അവശ്യ സാധനങ്ങൾ നൽകിയും, സഹപാഠികളിലെ മക്കളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നതിലും മറ്റും മാതൃകപരമായ പ്രവർത്തനങ്ങളും നടത്തി.
ഭാരവാഹികളാമി മുഹമ്മദ് അസ്‌ലം ബേക്കൽ(ചെയർമാൻ),എ.പി അബ്ദുൽ ബഷീർ ആവിയിൽ(കൺവീനർ), ഹനീഫ പുത്തൂർ,സുലൈമാൻ സി.എ(വൈസ് ചെയർമാൻ),ഹമീദ് സി, അഹമ്മദ് കെ.കെ (ജോയൻ്റ് കൺവീനർ), ഹംസ ബേക്കൽ(ട്രഷറർ),അഷ്റഫ് പൂച്ചക്കാട് (ചീഫ് കോർഡിനേറ്റർ),താജുദ്ധീൻ കെ.പി(മീഡിയ കവറേജ്)ഹമീദ് പി.പി,ബഷീർ ടി.പി,ഖാലിദ് മൂപ്പൻ,ഖിളർ മഠത്തിൽ (അഡ്വൈസറി ബോർഡ്)
എന്നിവരെ തെരഞ്ഞെടുത്തു.