പടന്ന : അരനൂറ്റാണ്ടിൻ്റെ നീണ്ട ഇടവേളയ്ക്ക് ശേഷം സതീർത്ഥ്യർ സംഗമിച്ചപ്പോൾ അത് സഹപാഠികളുടെ ഒത്തുചേരലിന്റെ ചരിത്രത്തിലെ പുതിയ അധ്യായമായി മാറി . പടന്ന എം .ആർ . വി. എച്ച്.എസ്. സ്കൂളിലെ 1974 -75 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികളാണ് വിദ്യാലയത്തിൽ ഒത്തുചേർന്ന് . ഗതകാല സ്മരണകളെ വീണ്ടെടുത്തത് പരിചയം പുതുക്കുന്ന തോടൊപ്പം ജീവിതത്തിൻ്റെ വിവിധ ഉയരങ്ങളിൽ എത്തിയവരെ മറ്റുള്ളവർക്കായി പരിചയപ്പെടുത്താനും ഒപ്പം കുടുംബാംഗങ്ങളുമായി ചേർന്നിരിക്കാനും പരിപാടി വേദിയായി. പ്രശസ്ത ഗാനരചയിതാവും സഹപാഠിയുമായ മോഹൻ ഉദിനൂർ രചിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച ചടങ്ങ് പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. വി. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു പ്രമുഖ പ്രഭാഷകൻ ഡോ.വത്സൻ പിലിക്കോട് മുഖ്യാതിഥിയായി. സംഘാടക സമിതി ചെയർമാൻ പി . . അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി .എം . സി കുഞ്ഞബ്ദുള്ള ,സ്കൂൾ പ്രിൻസിപ്പൽ ഈശ്വരൻ നമ്പൂതിരി ,വൈസ് പ്രിൻസിപ്പൽ ശിഹാബ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ രമേശ് കുമാർ സ്വാഗതവും ഭാസ്കരൻ . ടി.വി നന്ദിയും പറഞ്ഞു പൂർവ്വകാല അധ്യാപകരെ ആദരിക്കലും ചടങ്ങോട് അനുബന്ധിച്ച് നടന്നു. സഹപാഠികളും കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധ കലാപരിപാടികളും സംഗമത്തിന് കൊഴുപ്പേകി.