The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ട്രാൻസ്ഫോർമറിന് സുരക്ഷാവേലിയില്ല, റോഡിൽ സ്പീഡ് ഗവർണറുമില്ല, ജീവൻ കയ്യിൽ പിടിച്ച് നാട്ടുകാർ

കാസർകോട്: ബാരിക്കേഡോ മറ്റു സുരക്ഷാ വേലികളോ ഇല്ലാത്ത ട്രാൻസ്ഫോർമർ അപകടഭീഷണി ഉയർത്തുന്നു. ഏറെ തിരക്കേറിയ എരിയാൽ ബ്ലാർക്കോട് ആസാദ് റോഡിലാണ് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. റോഡിനോട് തന്നെ ചേർന്നുനിൽക്കുന്ന തരത്തിലാണ് ട്രാൻസ്ഫോർമർ ഉള്ളത്. ഇതിനുപുറമെയാണ് സ്പീഡ് ഗവർണർ ഇല്ലാത്തതിനാൽ അമിത വേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും. ഇതും മറ്റുവിധത്തിൽ വലിയ അപകടം വരുത്തിവെക്കാൻ കാരണമാകുന്നു.

ദിവസേന നൂറുകണക്കിന് നാട്ടുകാരും വിദ്യാർഥികളും ഒക്കെ സഞ്ചരിക്കുന്ന വഴിയാണിത്. മദ്രസ, സ്കൂൾ വിദ്യാർത്ഥികൾക്ക് വഴി നടന്നുപോകാൻ മറ്റൊരു മാർഗവുമില്ല. ഈ ഭാഗത്ത് ഒരേ സമയം രണ്ട് വാഹനങ്ങൾ എതിരെ വന്നാൽ കുട്ടികൾ അടക്കമുള്ളവർ ട്രാൻസ്ഫോർമറിന്റെ ഭാഗത്തേക്ക്‌ കയറി നിൽക്കേണ്ടി വരും. ഇതാണ് നാട്ടുകാർക്ക് ആശങ്ക ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം ഒരു കാർ നിയന്ത്രണം വിട്ട് ഈ ട്രാൻസ്ഫോർമറിൽ ഇടിച്ചുകയറി.

റോഡിനോട് ചേരുന്ന ഭാഗം ആയതിനാൽ ഇവിടെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ സംവിധാനം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. അടിയന്തിരമായി സ്പീഡ് ഗവർണർ സ്ഥാപിക്കണം എന്നാണ് പരക്കെയുള്ള ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാരും സന്നദ്ധ സംഘടനകളും അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടി ഇതുവരെ ഉണ്ടായിട്ടില്ല. കെ എസ് ഇ ബി മുൻകയ്യെടുത്ത് ട്രാൻസ്ഫോർമറിന്റെ ഭാഗത്ത് സുരക്ഷാവേലി കെട്ടണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. മഴക്കാലം കൂടി ആയതോടെ ആകെ ആശങ്കയിലാണ് നാട്ടുകാരും. വലിയൊരു ദുരന്തം വിളിച്ചുവരുത്താതെ ആവശ്യമായ സുരക്ഷാ ക്രമീകരണം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read Previous

ശ്രീപദ് യാനെ അനുമോദിച്ചു

Read Next

നിയമം ലംഘിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു.അഞ്ച് ദിവസത്തെ പരിശീലനവും 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!