സുധീഷ്പുങ്ങംചാൽ
വെള്ളരിക്കുണ്ട് : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെള്ളരിക്കുണ്ട് താലൂക് പരിധിയിൽ കരിങ്കൽ ക്വാറികൾക്ക് അനുമതി നൽരുത് എന്ന് താലൂക് വികസനസമിതി യോഗത്തിൽ പ്രമേയം പാസാക്കി.
വെള്ളരിക്കുണ്ട് താലൂക് പരിധിയിലെ വിവിധ ക്വാറികളുടെ പ്രവർത്തനം ജലബോംബുകളായി വയനാട് ദുരന്തത്തിനു സമാനമായ ദുരന്തത്തിന് വഴി വെക്കുമെന്നും ജില്ലയിൽ ഏറ്റവും കൂടുതൽ ക്വാറികൾ നിലവിൽ പ്രവർത്തിച്ചു വരുന്നവെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ടെന്നും അതിനാൽ പുതിയ ക്വാറികൾക്ക് അനുമതി നൽകരുത് എന്നുമാണ് പ്രമേയം.
തിങ്കളാഴ്ച നടന്ന താലൂക് വികസനസമിതി യോഗത്തിലെ പ്രമേയം യോഗത്തിൽ പങ്കെടുത്ത മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അംഗീകരിച്ചു. ഈ വിഷയം ജില്ലാ ഭരണകൂടത്തിന്റെയും മൈനിംഗ് ആന്റ് ജിയോളാജി വകുപ്പിന്റെയും ശ്രദ്ധയിൽ പ്പെടുത്തുവാനും തീരുമാനിച്ചു. യോഗത്തിൽ ഇ. ചന്ദ്രശേഖരൻ എം. എൽ. എ. അധ്യക്ഷതവഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ ടി. കെ. രവി. പി. ശ്രീജ. വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി. ഇസ്മയിൽ. വെള്ളരിക്കുണ്ട് തഹസിൽ ദർ പി. വി. മുരളി. എന്നിവർ പ്രസംഗിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതി നിധികളും യോഗത്തിൽ പങ്കെടുത്തു