The Times of North

Breaking News!

സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന്    ★  മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു   ★  ക്ളായിക്കോട് ശ്രീമുച്ചിലോട്ടു പെരുങ്കളിയാട്ടം: കുടുംബയോഗം നടത്തി   ★  തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ    ★  നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പി പത്മനാഭൻ അന്തരിച്ചു    ★  വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ   ★  തിയ്യ മഹാസഭാ തീയ്യരുടെ വംശ ചരിതം തയ്യാറാക്കുന്നു   ★  വേനൽ മഴയിൽ അനന്തം പള്ളിയിൽ 100 ഏക്കർ കൃഷി നശിച്ചു   ★  അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചീനിയറിംഗ് യൂണിറ്റ് ഉടമകളേയും ടെൻഡറിൽ ഉൾപ്പെടുത്തണം   ★  കാസർകോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

ഡോ.വന്ദനദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല

കൊച്ചി: ഡോ വന്ദനദാസ് കൊലക്കേസില്‍ സി ബി ഐ അന്വേഷണം ഇല്ല. അച്ഛൻ മോഹൻദാസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. അപൂർവ്വമായ സാഹചര്യം കേസിൽ ഇല്ലെന്ന് വിലയിരുത്തിയാണ് ഹര്‍ജി തള്ളിയത്. സന്ദീപ് മാത്രമാണ് കേസിലെ ഏക പ്രതി. ഉദ്യോഗസ്ഥർക്ക് എതിരെ കണ്ടെത്തലൊന്നും ഇല്ല. കേസില്‍ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. അന്വേഷണത്തിൽ ഇടപെടാൻ സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു.106 സാക്ഷികളെ വിസ്തരിക്കുകയും സമഗ്രമായ അന്വേഷണത്തിന് ശേഷം 89-ാം ദിവസം അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സന്ദീപിനൊപ്പമുണ്ടായിരുന്ന പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഒഴിച്ചാൽ അന്വേഷണത്തിൽ ഗുരുതരമായ പിഴവുകളൊന്നും ഹരജിക്കാർക്ക് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞില്ല.പ്രതികളുടെ ആക്രമണത്തിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതിന് ഒരു ക്രിമിനൽ ഉദ്ദേശ്യവും ആരോപിക്കപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു

പ്രതി സന്ദീപിന്റെ ജാമ്യ ഹര്‍ജിയും കോടതി തള്ളി. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്നും വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. പൊലീസ് നിലപാടില്‍ സംശയമുണ്ടെന്നും പ്രതി സന്ദീപിന് രക്ഷപ്പെടാന്‍ പൊലീസ് പഴുതൊരുക്കിയെന്നും ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു വന്ദനയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്.

ക്രൈംബ്രാഞ്ച് ശാസ്ത്രീയമായി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളുടെ ഏത് ആവശ്യവും കേള്‍ക്കാന്‍ തയ്യാറാണെന്നും സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചിരുന്നു. മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലാത്ത കേസാണിതെന്നും സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സിബിഐ നിലപാട് വ്യക്തമാക്കിയിരുന്നു.

Read Previous

എൽ.ഡി.എഫിൽ ലോക്‌സഭാ സീറ്റ് ധാരണയായി: സി.പി.എം 15 ഇടത്ത്, നാലിടത്ത് സിപിഐ, കേരള കോൺഗ്രസ് എമ്മിന് ഒരു സീറ്റ്

Read Next

മരംവെട്ട് തൊഴിലാളിക്ക് നേരെ ആസിഡ് ആക്രമണം: പ്രതി പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73