കാഞ്ഞങ്ങാട് ബിഎസ്എൻഎൽ ഓഫീസിന്റെ ജനറേറ്റർ റൂമിന്റെ പൂട്ട് തകർത്ത് ബാറ്ററികളും സിസിടിവിയും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉദിനൂർ മാച്ചിക്കാട്ടെ ടി.ആർ.മണി എന്ന തുരുത്തി മഠത്തിൽ മണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ രണ്ടിന് രാത്രിയിലാണ് പുതിയ കോട്ടയിലെ ബിഎസ്എൻഎൽ ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്തുണ്ടായിരുന്ന 129000 രൂപ വിലവരുന്ന സിസിടിവിയും മൂന്ന് ബാറ്ററികളും മോഷ്ടിച്ചത്. ഓഫീസർ ഷിനീതിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഹോസ്ദുർഗ് എസ് ഐ അൻസാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ കേരളത്തിലും തമിഴ്നാട്ടിലുമായി 32 ഓളം മോഷണ കേസുകളിൽ നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.