രാജപുരം:നായാട്ട് നടത്തുന്നുണ്ടെന്ന് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചു എന്ന വൈരാഗ്യത്തിൽയുവാവിനെ ടോർച്ച് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. രാജപുരം വട്ടിയാർകുന്ന് കുടിയിൽ ഹൗസിൽ തോമസിന്റെ മകൻ ഷിജു തോമസി (46)നെയാണ് വട്ടിയൂർക്കുന്നിലെ ചന്ദ്രൻ ആക്രമിച്ചത്. ഷിജു തോമസിന്റെ ഇടതു കണ്ണിന് താഴെയും ചുണ്ടിനും അടിയേറ്റ് പരിക്കേറ്റു.സംഭവത്തിൽ ചന്ദ്രനെതിരെ രാജപുരം പോലീസ് കേസെടുത്തു