മംഗലാപുരത്തേക്ക് ജോലിക്ക് പോയ ഭർത്താവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ പോലീസ് കേസെടുത്തു. മടിക്കൈ അമ്പലത്തുകര ആലയിലെ കൊട്ടന്റെ മകൻ ദിനേശനെയാണ് (47 ) ആണ് കാണാതായത്. ഫെബ്രുവരി 23നാണ് ദിനേശൻ മംഗലാപുരത്തേക്ക് ജോലിക്ക് പോകുന്നു എന്നും പറഞ്ഞ് വീട്ടിൽ നിന്നും പോയത് പിന്നീട് യാതൊരു വിവരവും ഇല്ലെന്ന് ഭാര്യ ഹോസ്ദുർഗ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.