പനത്തടി മരുതോം ശിവഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി.
മൊട്ടയംകൊച്ചി ദേവരോലിക്കല്‍ ബേബിയുടെ മകന്‍ ടി.ജെ ഉണ്ണി(31)യെയാണ് കാട്ടാന ചുഴറ്റിയെറിഞ്ഞത്. ഇന്ന് രാവിലെ ഏഴരയോടെ വനാതിര്‍ത്തിയിലെ വെള്ളത്തിന്‍റെ ടാപ്പ് തുറക്കാനെത്തിയപ്പോഴാണ് പിന്നിലൂടെ വന്ന കാട്ടാന ഉണ്ണിയെ തുമ്പികൈകൊണ്ട് ചുഴറ്റിയെറിഞ്ഞത്. വീണിടത്തുനിന്നും ഉണ്ണി ഓടി രക്ഷപ്പെടുകയായിരുന്നു ഉണ്ണിയെ ആന ചുഴറ്റിയെറിയുന്നത് കണ്ട തൊട്ടടുത്തുതന്നെ ടാപ്പിങ്ങില്‍ ഏര്‍പ്പെട്ട സുകുമാരന്‍ നാട്ടുകാരെ വിളിച്ചുകൂട്ടി ആനയെ ഒച്ചവെച്ച് വിരട്ടിയോടിക്കുകയായിരുന്നു. പരിക്കേറ്റ ഉണ്ണിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.