വീട്ടിൽ കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ മരിച്ചു. ബളാൽ അരിങ്കല്ലിലെ നാരായണന്റെ മകൻ പ്രകാശൻ(35)ആണ് മരിച്ചത്. വീട്ടിനകത്ത് തൂങ്ങിനിലയിൽ കാണപ്പെട്ട പ്രകാശനെ ഉടൻ അയൽവാസികൾ പരപ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്മ കാർത്യായനി. സഹോദരങ്ങൾ: പ്രസാദ്, പ്രസീദ.