ബേക്കൽ: കാറിൽ കടത്തുകയായിരുന്ന എം ഡി എം എയുമായി യുവാവിനെ ബേക്കൽ എസ്ഐ എം സതീശൻ അറസ്റ്റ് ചെയ്തു. ഉദുമ പാക്യാര കുന്നിൽ ഹൗസിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ കെ സര്‍ഫാസ് ( 29) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ച കെഎൽ 51 ജെ 33 13 നമ്പർ കാറും 8.950ഗ്രാം എം ഡി എം എയും പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് കോട്ടിക്കുളം കണ്ണംകുളം റേഷൻ ഷോപ്പിന് സമീപം വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്.