ഓണ്‍ലൈന്‍ ബിസിനസില്‍ യുവാവിൻ്റെ പതിനൊന്നരലക്ഷം രൂപ നഷ്ടമായി. പൂച്ചക്കാട് കീക്കാനിലെ ശിവ നിവാസില്‍ കെഎന്‍.കിരണ്‍കുമാര്‍(38) ആണ് തട്ടിപ്പിനിരയായത്. ഇപ്കര്‍ സര്‍വ്വീസസ് 126 എന്ന വാട്സ് ആപ്പിലൂടെയാണ് വന്‍തുക ലാഭവിഹിതം വാഗ്ദാനം ചെയ്ത് കിരണ്‍കുമാറില്‍ നിന്നും 1166000 രൂപ തട്ടിയെടുത്തത്. ഫെബ്രുവരി 9 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലാണ് കിരണ്‍കുമാര്‍ വിവിധ അക്കൗണ്ടുകളിലേക്കായാണ് പണം അയച്ചുകൊടുത്തത്. എന്നാല്‍ പിന്നീട് ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നാണ് കേസ്.