വീടിന്റെ ടെറസില്‍ ഉറങ്ങാന്‍ കിടന്ന യുവാവ് താഴെ വീണ് മരണപ്പെട്ടു. മുറിയനാവി കണ്ടംകടവിലെ പെയിന്‍റിംങ് തൊഴിലാളി കെ.ശരത്താണ്(34) മരണപ്പെട്ടത്. കടുത്ത ചൂടിനെ തുടർന്ന് ശരത്ത് വീടിന്‍റെ ടെറസിലാണ് കിടന്നുറങ്ങിയിരുന്നത്. ഇന്നലെയും പതിവുപോലെ ഉറങ്ങാന്‍ കിടന്ന ശരത്ത് അര്‍ദ്ധരാത്രി എഴുന്നേറ്റപ്പോള്‍ അബദ്ധത്തില്‍ താഴെ വീണതാണെന്ന് സംശയിക്കുന്നു. വീഴ്ചയുടെ ശബ്ദംകേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ശരത്തിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. നില അതീവ ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടയില്‍ വഴിമധ്യേ മരണപെട്ടു.
മുറിയനാവിയിലെ സുരേന്ദ്രന്‍-ഗൗരി ദമ്പതികളുടെ മകനാണ്. ഏകസഹോദരി: ശരണ്യ