നീലേശ്വരം: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മടിക്കൈ കക്കാട്ട് അട്ടക്കാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മുൻകള്ള് ചെത്ത് തൊഴിലാളിയായ ബിനോയ് (46) ആണ് മരണപ്പെട്ടത്. ഏതാനും ദിവസം മുമ്പ് വിഷം കഴിച്ചു ഗുരുതരാവസ്ഥയിൽ മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിനോയിയെ പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലർച്ചയാണ് മരണപ്പെട്ടത് ഭാര്യ സിന്ധു. ഏക മകൻ അഖിൽ.