മരം മുറിക്കുന്നതിനിടയിൽ കവുങ്ങ് ദേഹത്തേക്ക് പൊട്ടി വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേഡകം ചമ്പക്കാട്ടെ പരേതനായ കണ്ണന്റെ മകൻ കുഞ്ഞിരാമൻ ( 46 ) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. ഒരാഴ്ച മുമ്പ് കല്യാട്ടു വെച്ച് മരം മുറിക്കുന്നതിനിടയിൽ മരം വീണു പൊട്ടിയ കവുങ്ങ് കുഞ്ഞിരാമന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഭാര്യ ഉഷ നാലു മക്കളുണ്ട്