യുവ ഫുട്ബോൾ താരം തൃക്കരിപ്പൂർ പൂചോലിലെ അഭിരാം (22) വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ കാരണം ഗൾഫിൽ പോകാൻ കഴിയാത്ത മനോവിഷമം കാരണമാണെന്ന് സൂചന. വെങ്ങാട്ട് കുഞ്ഞിരാമൻ തേളപ്രത്ത് രാധ ദമ്പതികളുടെ മകനായ അഭിരാമിനെ കഴിഞ്ഞ ദിവസമാണ് എലി വിഷം കഴിച്ച് അവശനിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രാത്രിയോടെ മരണപ്പെടുകയായിരുന്നു.എടാട്ടുമ്മൽ സുഭാഷ് സ്പോർട്സ് ക്ലബ്ബിന്റെ കളിക്കാരനായ അഭിരാം ജില്ലാ ലീഗ് ഫുട്ബോളിൽ ഉൾപ്പെടെ നിരവധി മത്സരങ്ങളിൽകളിച്ചിട്ടുണ്ട്.