നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ എഴുത്ത് കൂട്ടം, വായനക്കൂട്ടം ഏകദിന ശില്പശാല നടത്തി. വിദ്യാർത്ഥികളിൽ എഴുത്തിൻ്റെയും, വായനയുടെയും ആവശ്യകതയും പ്രാധന്യവും അറിയിക്കുന്നതിന് ബഡ്ഡിംഗ് റൈറ്റേർസ് എടുത്ത്കൂട്ടം വാനയകൂട്ടം ഏകദിന ശില്പശാല സംഘടിപ്പിച്ചത്. മാറിയ കാലഘട്ടത്തിൽ വായനയുടേയും, എഴുത്തിൻ്റെയും പ്രസക്തി നഷ്ടപ്പെടുമ്പോൾ ഒരു തിരിച്ചുവരവിലേക്ക് ഇത്തരം ക്യാമ്പുകൾ കഴിയും എന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രശസ്ത ഗ്രന്ഥശാല പ്രവർത്തകൻ എം മധുസൂദനൻ അറിയിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് പ്രഭാകര പണിക്കർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് റിസോഴ്‌സ് അധ്യാപകന്‍ രൂപേഷ് ടിവി ക്ലാസ് കൈകാര്യം ചെയതു. പിടിഎ അംഗം രാജേഷ് കുമാർ വിവി, എസ് ആർ ജി കൺവീനർമാരായ സിന്ധു പി , ശുഭ പി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്
കലാശ്രീധര്‍ സ്വാഗതവും സ്റ്റഫ് സെക്രട്ടറി പ്രസീത പി നന്ദിയും പറഞ്ഞു.