The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തിൽ ശില്പശാല നടത്തി.

സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി പോലീസ് ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും കാസർകോട് എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഡോൺ ബോസ്കോ ഡ്രീം കാസർകോടിന്റെ സഹകരണത്തോടെ ഏകദിനശില്പശാല നടത്തി. കോട്ടപ്പുറത്തെ നീലേശ്വരം നഗരസഭ ടൗൺ ഹാളിൽ നടന്ന ശില്പശാല കാഞ്ഞങ്ങാട് ഡി ഇ ഒ ബാലദേവിയുടെ അധ്യക്ഷയിൽ കാസർകോട് ജില്ലാപോലീസ് മേധാവി ബിജോയ് ഉദ്ഘാടനം ചെയ്തു. ഡോൺ ബോസ്കോ ഡ്രീം കാസർകോട് ഡയരക്ടർ സണ്ണി തോമസ്സ് , നീലേശ്വരം, ചീമേനി പോലീസ് ഇൻസ്പെക്ടർമാരായ കെ വി ഉമേശൻ, കെ.സലീം, ഫെഡറൽ ബാങ്ക് കാഞ്ഞങ്ങാട് ക്ലസ്റ്റർ ഹെഡ് രാഹുൽ കൃഷ്ണൻ, കേരള പോലീസ് ഓഫീസ്സേൾസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി രവീന്ദ്രൻ, ചീമേനി ഗവ.ഹയർ സെക്കന്ററി ഹെഡ്മാസ്റ്റർ സക്കറിയ, എസ് പി സി കോർ കമ്മറ്റി അംഗങ്ങളായ സി ഗോപീകൃഷ്ണൻ, പ്രദീപൻ കോതോളി എന്നിവർ സംസാരിച്ചു. എസ് പി സി അസ്സി. നോഡൽ ഓഫീസ്സർ ടി തമ്പാൻ പദ്ധതി വിശദീകരിച്ചു. അസ്സി. പ്രൊഫസ്സർ സുബൈർ ക്ലാസ്സ് കൈകാര്യം ചെയ്തു. നാർക്കോട്ടിക് ഡി വൈ എസ് പി യും എസ് പി സി നോഡൽ ഓഫീസ്സറുമായ സി. സുഭാഷ്ബാബു സ്വാഗതവും,ഡോൺബോസ്ക്കോ ഡ്രീം ജില്ലാ കോർഡിനേറ്റർ അജി തോമസ്സ് അടിയായിപ്പളളിയിൽ നന്ദിയും പറഞ്ഞു . ശില്പശാലയിൽ എസ് പി സി സ്കൂളിലെ പ്രധാന അധ്യാപകർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസ്സർമാർ , പോലീസ് ഉദ്യോഗസ്ഥൻമാർ എന്നിവർ പങ്കെടുത്തു.

Read Previous

അധ്യാപക ഒഴിവ്

Read Next

ചെറുവത്തൂർ വി വി നഗറിലെ കെഎം കൃഷ്ണൻ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!