മത്സ്യബന്ധനത്തിനിടെ തോണിൽ നിന്ന് കടലിലേക്ക് വിണ് തൊഴിലാളി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മാവിലാ കടപ്പുറം സ്വദേശി എം വി ഗണേശൻ (45) ആണ് മരിച്ചത്. പരിക്കേറ്റ എംവി സുരേന്ദ്രനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ഒരിയരയിലാണ് അപകടം ശക്തമായ തിരമാലയിൽ ആടിയുലഞ്ഞ തോണിയിൽ നിന്ന് കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മറ്റു തൊഴിലാളികളാണ് ഇതുവരെയും കരക്ക് എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗണേശൻ മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. തൃക്കരിപ്പൂർ തീരദേശ പൊലീസ് സ്റ്റേഷൻ എസ്.ഐ.പി സുരേന്ദ്രൻ ഇൻക്വസ്റ്റ് നടത്തി.