കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും എറണാകുളത്തേക്ക് പോകാൻ മലബാർ എക്സ്പ്രസിൽ യാത്ര ചെയ്ത യുവതിയെ കാണാതായതായി പരാതി. കാസർഗോഡ് ബീച്ചിലെ വിഷ്ണുപ്രിയ 20 ആണ് കാണാതായത്. ഇന്നലെ രാത്രി 7മണിക്ക് മലബാർ എക്സ്പ്രസിൽ കയറിയ വിഷ്ണുപ്രിയയെ പിന്നീട് കാണാതാവുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ ആണങ്കൂർ സ്വദേശിയായ കാത്തുവിനോടൊപ്പം പോയതായി സംശയിക്കുന്നുവെന്ന് ബന്ധുക്കൾ കാസർകോട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.