നീലേശ്വരം: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. തൈകടപ്പുറം പാലിച്ചോൻ കൊവ്വൽ പള്ളി സമീപത്ത് താമസിക്കുന്ന പരേതരായ എൻ.പി. മുഹമ്മദ്, ഉമ്മാലി ഓർച്ചയുടെയും മകൾ നസീറ (33) യാണ് മരിച്ചത്. മൂന്ന് ദിവസമായി പനിയായിരുന്നു. ബുധനാഴ്ച്ച ഉച്ചക്ക് പനി മൂർഛിച്ച് കുളിമുറിയിൽ തളർന്നു വീണ നസീറയെ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നീലേശ്വരം റെയിൽവെ സ്റ്റേഷൻ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ വാഴുന്നോറടി സ്വദേശി ഷെരീഫിൻ്റെ ഭാര്യയാണ്. ഏക മകൻ നസീഫ്. സഹോദരങ്ങൾ: ഖദീജ കൂളിയങ്കാൽ, ആയിശ ഓർച്ച, നസീമ ഓർച്ച.