ജോലിക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ ഭർതൃമതി അയൽവാസിയായ യുവാവിനോടൊപ്പം ഒളിച്ചോടി. ബാര മാങ്ങാട് ആര്യയടുക്കത്തെ പ്രജീഷിന്റെ ഭാര്യ ബിജിത (29) ആണ് ഒളിച്ചോടിയത് ഇന്നലെ രാവിലെ എട്ടരയോടെ പാലക്കുന്നിലേക്ക് ജോലിക്ക് പോകുന്നു എന്നും പറഞ്ഞ് വീട്ടിൽ ഇറങ്ങിയ ബിജിത പിന്നീട് തിരിച്ചെത്തിയില്ല.പിന്നീട് ബന്ധുക്കൾ അന്വേഷണം നടത്തിയപ്പോഴാണ് അയൽവാസിയായ സുകേഷിനോടൊപ്പം ഒളിച്ചോടിയതായി മനസ്സിലായത്. ഭർത്താവ് നൽകിയ പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.