The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

ഓടയിൽ വീണ് പരിക്കേറ്റ ഭർത്താവിനെ കണ്ട് ഭാര്യ കുഴഞ്ഞുവീണ മരിച്ചു

റോഡരികിലെ ഓടയിൽ വീണ് പരിക്കുകളുടെ വീട്ടിലെത്തിയ ഭർത്താവിനെ കണ്ട് ഭാര്യ കുഴഞ്ഞുവീണ മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ‘ദീപത്തിൽ’ മീര കാം ദേവ് (65 )ആണ് കുഴഞ്ഞു വീണ് മരിച്ചത്. റേഷൻ കടയിൽ പോയി മടങ്ങി വരികയായിരുന്ന മീരയുടെ ഭർത്താവ് എച്ച് എൻ കാംദേവ് സംസ്ഥാനപാതയോടെ ചേർന്നുള്ള ഓടയിൽ വീഴുകയായിരുന്നു. സമീപവാസികൾ ഓടിയെത്തി കാംദേവിനെ കാറിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയി ഓടയിൽ വീണ് ചെളിപുരണ്ട ശരീരവുമായി വരുന്ന ഭർത്താവിനെ കണ്ടഉടൻ മീര കുഴഞ്ഞു വീണു. അതേ കാറിൽ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മക്കൾ: രാകേഷ് (കാനഡ), ദീപാ രമേശ് (ചെന്നൈ), ശിൽപ്പ വിഷ്ണു (ദുബായ്). മരുമക്കൾ:സന്ധ്യ (കാനഡ), ആർ.രമേശ് (ചെന്നൈ ),വിഷ്ണു രാജശേഖരൻ (ദുബായ്). സഹോദരങ്ങൾ: ചന്ദ്രൻ, വിവേക്, വേണി, ശശികല.

Read Previous

പാട്ന – മാംഗളൂരു സെൻട്രൽ സ്പെഷൽ ട്രെയിനിന് പയ്യന്നൂരും നീലേശ്വരവും കാഞ്ഞങ്ങാട്ടും സ്റ്റോപ്പ്

Read Next

രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ജേഷ്ഠൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73