
സന്തോഷ് ഒഴിഞ്ഞ വളപ്പ്
ഗംഗാധരൻ വണ്ണാടിലിൻ്റെ ( വിനോദ് )യാദൃച്ഛികം എന്ന ഗ്രന്ഥം ‘വായിക്കുമ്പോൾ ചെറുതാണ് സുന്ദരം എന്ന ഷുമാക്കർ പറയുന്നതിൻ്റെ പൊരുൾ വായനക്കാരന് അനുഭവഭേദ്യമാകും. സമൂഹത്തെ ഓരോ ഘട്ടത്തിലും ഉദ്ധരിക്കുന്ന സാംസ്കാരിക ദൗത്യമാണ് എഴുത്തുകാരൻ്റെത് ആശാൻ പാടിയല്ലോ മാറ്റുവിൻ ചട്ടങ്ങളെ അല്ലെങ്കിൽ മാറ്റു മതു കള് നിങ്ങളെത്താൻ ഉഴുത് മറിച്ച സാമൂഹ്യ വിപ്ലവമാണ് കുമാരനാശാൻ്റെ കാലത്തെ എഴുത്തിൻ്റെ ഭാഷ ഇന്നത് പുതിയ കാലത്തിൻ്റെ അന്ത’: സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്നതാണ്. ‘…. വാക്കുകളിൽ നിന്ന് പൂചോദിച്ച് പൂന്തോട്ടം തിരികെ നൽകുന്ന വാക്കിലുണർന്ന സുഖസാന്നിദ്ധ്യമാണ് ഈ പുസ്തകത്തിൻ്റെ ഈടുവയ്പ് എന്ന നിസ്സംശയം പറയാം തത്വമസി. ഈ വാക്ക് കേൾക്കാത്തവർ ആരും ഉണ്ടായേക്കില്ല ഇത് കേൾക്കുമ്പോൾ ശബരിമലയെന്നാണ് ഓർമുവരിക ശ്രീകോവിലിന് മുകളിൽ എഴുതി വച്ച വാക്ക് അത് നീ തന്നെയാകുന്നു എന്നാണ് ഒരു സാന്ത്വനധ്വനി ഭക്തനിൽ നിക്ഷേപിക്കുന്ന നിമിഷങ്ങൾ ദൈവം എന്ന ശക്തി ഓരോ മനുഷ്യൻ്റെ ഉള്ളിലുമുണ്ട്. കൊറോണ എന്ന മഹാമാരി മനുഷ്യൻ്റെ എല്ലാ അഹങ്കാരങ്ങൾക്കും മുകളിൽ സംഹാര താണ്ഡവമാടിയ പ്പോൾ 2017 ൽ അതിനും മുമ്പാണ് എഴുത്തുകാരനിലെ വിശ്വാസി ശബരിമല ദർശനത്തിന് എത്തിയത്. അന്ന് വിവേകാനന്ദ ട്രാവൽസിൻ്റെ കൂടെയാണ് ഞാൻ ശബരിമല ദർശന സൗഭാഗ്യം നുകർന്നത് അത് പറയുമ്പോൾ നരേന്ദ്രനിലേക്കും ബംഗാളിലേക്കും സ്വാമിവിവേകാനന്ദ യാത്രകളിലേക്കും എന്തിന് സർവ്വത സമ്മേളനം ചിക്കാഗോ തുടങ്ങിയ നിരവധിയായ ചരിത്ര സന്ധികളെ ചർച്ചചെയ്യാൻ സുഖസാന്നിദ്ധ്യമായി ശബരിമല യാത്ര ഒരു ബിംബമാക്കുമ്പോൾ അവനവനിലേക്ക് യാത്ര ചെയ്യുന്ന ഗ്രന്ഥകർത്താവിൻ്റെ ലോക പാളങ്ങളും ഇവിടെ വായനക്കാരന് തൊട്ടറിയാനാവും – ഏതാണ്ട് പതിനാറോളും അധ്യായങ്ങളിലൂടെ യാത്രാ വിവരണം അനുഭവ കുറിപ്പിനെ കണ്ടു തീർന്ന പ്രതീതി ഗംഗാധരൻ വണ്ണാടിൽ “യാദൃശ്ച്ഛിക ” ത്തിൽ… സൃഷ്ടിക്കുന്നു. സൂര്യനെ നോക്കുന്ന രചയിതാവ് സൂര്യൻ്റെ നിറമെന്ത് എന്ന അന്വേഷണത്തിലൂടെ നമുക്കറിയുന്നതും അപരിചിതവുമായ ഒട്ടേറെസൂര്യക്കാഴ്ചകളിലേക്ക് വായനയെ കൊണ്ടുപോകുന്നു. ഒരു ദിവസംസൂര്യൻ ഉദിച്ചില്ലെങ്കിൽ എന്തായിരിക്കാം നമ്മുടെ അവസ്ഥ വിറ്റാമിൻ ഡിയുടെ ഗുണകണങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാം ലോകപ്രശസ്തമായ സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒഡീഷയിലെ കൊണാർക്കിലാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചക്ഷേത്രം കേരളത്തിൽ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ ഉള്ള ഇരവിമംഗലത്തെ ആദിത്യപുരം സൂര്യക്ഷേത്രം പ്രശസ്തമാണ് സൗരയൂഥ സിദ്ധാന്തം ആവിഷ്ക്കരിച്ചത് കോപ്പർനിക്കസ്സ്…… സൂര്യ യാത്ര ഇവിടെ കാതങ്ങൾ താണ്ടുമ്പോൾ അത് വിജ്ഞാനദായകമായ വലിയ അനുഭവമായി കണ്ടു കൊതി തീരാത്ത കടല് പോലെ വായന നമ്മിൽ വലിയ മോഹസാക്ഷാത്ക്കാരമായി മുന്നോട്ടു നയിക്കും മാവേലിയും ഹരിയും” എന്നൊരു ഭാവനാസമ്പന്നമായ ‘വിവരണം അധ്യായമായുണ്ട് ഹരി പറയുന്നു ഞാനുമുണ്ട് കൂടെ….. ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഹരി ഒന്നു ഞെട്ടി മാവേലി കുടയും കുടവയറുമായി പിന്നിൽ നിൽക്കുന്നു തിരുവോണ ദിവസം രാവിലെ പാൽ വാങ്ങി തിരിച്ചു വീട്ടിലേക്ക് പോകവെയാണ് ഹരിക്ക് മാവേലി കൂട്ടായത് വീട്ടുമുറ്റത്ത് എത്തിയ മാവേലി നിരാശനായിരുന്നു പൂക്കളം എവിടെ? മാവേലിയുടെ ചോദ്യത്തിന് ടിവിയിൽ ഉണ്ട് എന്നു പറഞ്ഞ ഹരി ടി വി ഓൺ ചെയത് ചാനൽ മാറ്റി നല്ല വ്യത്യസ്തമായ പൂക്കളങ്ങൾ കാണിച്ച് കൊടുത്തു മാവേലിയുടെ നിരാശയുടെ അളവ് കൂടാൻ പോകുന്നതേയുള്ളൂ ഹരിസ്വയം പറഞ്ഞു ഇഡ്ഡലിയും സാമ്പാറും ചായയും അടങ്ങിയതായിരുന്നു മാവേലിയുടെ ബ്രേക്ക്ഫാസ്റ്റ് – പാതാളത്തിൽ നിന്ന് വർഷത്തിൽ ഒരിക്കൽ മാത്രമുള്ള ട്രെയിനിൽ ഭൂമിയിൽ വന്നിറങ്ങിയ മാവേലിക്ക് ഉണ്ടായ വിശപ്പ് തത്ക്കാലം അടങ്ങി മയക്കം ഉച്ചയ്ക്ക് ഓണ സദ്യക്ക് ശേഷമാകാം മാവേലി മനസ്സിൽ മന്ത്രിച്ചു —- ഇങ്ങനെ വായനക്കാരൻ ഓർത്തു പോലുമില്ലാത്ത വേറിട്ട മാവേലി യാത്രകൾ എഴുത്തുകാരൻ്റെ ഭാവനയിൽ കൊണ്ടു വരികയാണ് അത് നാടിൻ്റെ തലങ്ങും വിലങ്ങും കാഴ്ചകളുടെ ഉള്ളറകളിലേക്ക് കൊണ്ടുപോയി വായനക്കാരന് അപരിചിതമായ ഒരു അക്ഷര യാത്ര യാദൃച്ഛിക “തക്ക് അപ്പുറത്തേക്ക് നടത്തി അനുകരണമല്ലാത്ത എഴുത്തിൻ്റെ പുതുവഴി വെട്ടി മികച്ച തൂലികയാൽ മുന്നിൽ നിൽക്കുന്നു യാദൃച്ഛികത്തിലൂടെ കാസർകോട് ജില്ലയിലെ ചെറുവത്തൂരിനടുത്തെ തിമിരിയിലെ ഗംഗാധരൻ വണ്ണാടിൽ ജീനിയസ്സ് ബുക്സ് ആണ്. ഈ ഗ്രന്ഥം വായനക്കാരിൽ എത്തിക്കുന്നത്