നീലേശ്വരം: കാരുണ്യ യാത്രയുടെ മറവിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പാലക്കാട് പട്ടാമ്പിയിലെ രവിയുടെ പേരിലാണ് ജീപ്പിൽ വന്ന മൂന്നുപേർ കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച്ച രാവിലെ മുതൽ പണപിരിവിന് ഇറങ്ങിയത് വെള്ളരിക്കുണ്ട് മാലോം പരപ്പ ബിരിക്കുളം. കഴിഞ്ഞു കാട്ടിപ്പൊയിൽ എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് നാട്ടുകാർ സംശയം തോന്നി ജീപ്പിന്റെ സൈഡിൽ കെട്ടിയ ഫ്ലക്സ് ഉണ്ടായിരുന്ന നമ്പറിൽ ബന്ധപ്പെട്ടത്. എന്നാൽ ഫോൺ എടുത്തയാൾ അങ്ങനെ ഒരു സംഭവമില്ലെന്നും തട്ടിപ്പാണെന്നും പറഞ്ഞതോടെ ഇവർ ജീപ്പുമായി രക്ഷപ്പെട്ടു. ഉടൻ നാട്ടുകാർ തൊട്ടടുത്തുള്ള നെല്ലിടുക്കത്തുള്ള ആളുകളെ ഫോണിൽ വിളിച്ച് അറിയിച്ചു. ഇവിടത്തെ നാട്ടുകാർ ജീപ്പ് തടഞ്ഞു നിർത്തിയപ്പോൾ ഒരാൾ ഇറങ്ങി ഓടുകയും ചെയ്തു. മറ്റുരണ്ടുപേരെയും പിടികൂടി നീലേശ്വരം പൊലിസിൽ ഏൽപ്പിച്ചു. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇങ്ങനെ കലക്ഷൻ നടത്തി ഒരു ദിവസം 20000 മുതൽ 30,000 രൂപവരെ പിരിഞ്ഞു കിട്ടാറുണ്ടെന്ന് ഇവർ പൊലിസിനോട് പറഞ്ഞു. തുടർന്ന് പട്ടാമ്പിയിൽ ഇത്തരം ഒരു ചികിത്സ സഹായി കമ്മിറ്റി രൂപീകരിച്ചതായി സ്ഥിരീകരിച്ചു. എന്നാൽ ഇവർ പിരിച്ചെടുക്കുന്ന തുകയിൽ നിന്നും ചെറിയ ഒരു ശതമാന മാത്രമേ ഇവർ കമ്മിറ്റിയെ ഏൽപ്പിക്കാറുള്ളതെന്നും വ്യക്തമായി. ഇതിനിടയിൽ നാട്ടുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റ മൂന്നു പേരെയും നീലേശ്വരം സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കി.