നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർ കുളങ്ങര ഭഗവതിക്ഷേത്രം അങ്കക്കളരി പാടശേഖര വയലിൽ ക്ഷേത്ര പ്രാദേശിക കൂട്ടായ്മകളുടെ സഹകരണത്തോടെ രണ്ടേക്കർ ഭൂമിയിൽ കൃഷി ഇറക്കി. ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന കലശാട്ടിനും കളിയാട്ട മഹോത്സവത്തിനും ക്ഷേത്രത്തിലെ ഒരുവർഷത്തെ അടിയന്തിരാധി കർമ്മങ്ങൾക്കും വേണ്ടുന്ന നെല്ലിനും വേണ്ടിയാണ് കൃഷിയിറക്കിയത്. വിഷരഹിത ഭക്ഷണം നൽകുക എന്ന സദുദ്ധേശത്തോടെയാണ് ഈ സംരംഭത്തിന് ക്ഷേത്രം തുടക്കമിട്ടത്. ക്ഷേത്രത്തിലെ ഒമ്പതോളം പ്രാദേശീക കൂട്ടായ്മകളിലെ നൂറ്കണക്കിന് മെമ്പർമ്മാർ നടീൽ ഉത്സവത്തിൽ പങ്കെടുത്തു. ക്ഷേത്ര ആചാരസ്ഥാനികരും കാലുവരക്കാരും, ക്ഷേത്രത്തിലെ പുനരുദ്ധാരണ കമ്മറ്റി അംഗങ്ങളും, വിവിധ തറവാട്ടംഗങ്ങളും, സബ്കമ്മറ്റിഅംഗങ്ങളും പങ്കെടുത്തു.നീലേശ്വരം നഗരസഭാ കൗൺസിലർ വി. വി. ശ്രീജ നടീൽ ഉത്സവം ഉൽഘാടനം ചെയ്തു. പാടശേഖര സെക്രട്ടറി വി.. പി. നാരായണൻ, എം. വി രാജൻ എന്നിവർ ആശംസകൾ നേർന്നു.ക്ഷേത്രം പ്രസിഡണ്ട് ടി. വി. ശങ്കരൻ അദ്ധൃക്ഷത വഹിച്ചു. സെക്രട്ടറി എം. രാജൻ സ്വാഗതം പറഞ്ഞു. വിനോദ് വി.വി. നന്ദി പറഞ്ഞു.