ഇരുമ്പ് തോട്ടി കൊണ്ട് മരക്കൊമ്പ് മുറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് അധ്യപകൻ മരിച്ചു. കോട്ടയം പാലാ കടനാട് സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ മാനത്തൂർ പനയ്ക്കപ്പന്തിയിൽ ജിമ്മി ജോസഫാണ് (47) മരിച്ചത്. വീട്ടുപറമ്പിൽ വീണ് കിടന്ന ജിമ്മിയെ ഇന്ന് രാവിലെ എട്ടിന് വീട്ടുകാരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത്തന്നെ ഇരുമ്പ് തോട്ടിയും കണ്ടെത്തി.എല്ലാ ദിവസവും കൃഷിയിടത്തിലെ ജോലികളിൽ ഏർപ്പെടുന്ന ജിമ്മി ഇതിന് ശേഷമാണ് ജോലിക്ക് പോയിരുന്നത്.
പതിവ്പോലെ കൃഷിയിടത്തിലേയ്ക്ക് പോയ ജിമ്മിയെ ജോലിക്ക് പോകേണ്ട സമയമായിട്ടും കാണാത്തതിനെ തുടർന്ന് അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്തും കൈകളിലും പൊള്ളൽ ഏറ്റ നിലയിലാണ്.
ഭാര്യ: ഡാലിയ. മക്കൾ: കോളിൻ ജിമ്മി (കോതമംഗലം എംഎ കോളജ്), എഡ്വിൻ ജിമ്മി (പ്ലസ്ടു വിദ്യാർഥി സെന്റ് സെബാസ്റ്റ്യൻ എച്ച്എച്ച്എസ് കടനാട്).