The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

താലിമാല പൊട്ടിച്ചു, മുഖത്തടിച്ചു, സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസും

കലാമണ്ഡലം സത്യഭാമയ്‌‌ക്കെതിരെ മകന്റെ ഭാര്യയുടെ പരാതിയിൽ സ്ത്രീധന പീഡനക്കേസ്. സ്ത്രീധനത്തിനായി മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണ് 2022ൽ കന്റോൺമെന്റ് സ്റ്റേഷനിൽ നൽകിയ പരാതിയിലുള്ളത്.

35പവൻ സ്വർണം തട്ടിയെടുത്തതിനു ശേഷം വീണ്ടും 10ലക്ഷം രൂപ ആവശ്യപ്പെട്ടു. സ്ത്രീധനത്തിനായി മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു.പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മകൻ ഒന്നാം പ്രതിയും സത്യഭാമ രണ്ടാം പ്രതിയുമാണ്.

2022 നവംബറിലായിരുന്നു സത്യഭാമയുടെ മകന്റെ വിവാഹം. തുടർന്ന് ഭർത്താവും അമ്മയും ചേർന്ന് സ്ത്രീധനത്തിനുവേണ്ടി പീഡിപ്പിച്ചു.വീടും വസ്തുവും മകന്റെ പേരിൽ എഴുതിക്കൊടുക്കാൻ നിർബന്ധിച്ചു. കെട്ടിയ താലി പൊട്ടിച്ച് മരുമകളുടെ മുഖത്തടിച്ചു.വസ്ത്രങ്ങൾ പുറത്തെറിഞ്ഞ് വീടിനു പുറത്താക്കിയെന്നും മരുമകൾ പരാതിയിൽ പറയുന്നു.

Read Previous

കയനിയിലെ കെ. കോരൻ അന്തരിച്ചു.

Read Next

പൂട്ടിയിട്ട വീട്ടിൽ നിന്നും പട്ടാപ്പകൽ സ്വർണാഭരണങ്ങൾ കവർന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73