The Times of North

Breaking News!

യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്

ഒഴിഞ്ഞ വളപ്പിൽ നിന്നും പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ തിരിച്ചറിഞ്ഞു

പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ആഭരണങ്ങൾ കവർച്ച നടത്തുകയും ചെയ്ത പ്രതിയെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. മോഷണക്കേസിലെ പ്രതിയും കുടക് സ്വദേശികമായ യുവാവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് അന്വേഷണസംഘം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്. പെൺകുട്ടിയുടെ വീടിനും പരിസരത്തും നഗരത്തിലും റെയിൽവേ സ്റ്റേഷനിലും ഉൾപ്പെടെയുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ ആണ് പ്രതിയ തിരിച്ചറിയാൻ കഴിഞ്ഞത്. 126 ലേറെ സിസിടിവി ക്യാമറകളാണ് അന്വേഷണസംഘം പരിശോധിച്ചത്. ഇതിൽ പെൺകുട്ടിയുടെ വീടിനു സമീപത്തെ ക്യാമറയിൽ നിന്നും മുഖം തിരിച്ചറിയാൻ കഴിയാത്ത ഒരാളുടെ ദൃശ്യം ലഭിച്ചിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് രണ്ടുദിവസം മുമ്പ് ഒഴിഞ്ഞവളപ്പിൽ ഒരു സ്ത്രീയുടെ കഴുത്തിൽ നിന്നും മുക്കുമുണ്ടം പൊട്ടിച്ച് ഓടിയ ആളും പെൺകുട്ടിയുടെ വീടിന് സമീപത്തെ സിസിടിവിയിൽ നിന്നും ലഭിച്ച ദൃശ്യത്തിലുള്ള ആളും ഒരാൾ തന്നെയെന്നാണ് ഇപ്പോൾ പോലീസ് സ്ഥിരീകരിച്ചത്. ഒരു ദൃശ്യങ്ങളിലുമുള്ള ആളിന്റെ നടത്തവും രൂപവും ഒന്നുതന്നെയെന്നാണ് പോലീസ് കണ്ടെത്തിയത്. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞതോടെ ഇയാളെ ഉടൻ പിടികൂടാൻ കഴിയുമെന്ന് പ്രതീക്ഷയാണ് അന്വേഷണസംഘത്തിത്തി നുള്ളത്.

Read Previous

അരങ്ങ് താലൂക്ക് കലോത്സവം : കിനാനൂർ – കരിന്തളം പഞ്ചായത്ത് ജേതാക്കൾ

Read Next

കുവാറ്റി കോട്ടക്കുന്നിലെ കുമാരൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73