The Times of North

Breaking News!

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്   ★  പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു   ★  ഐ എൻ എൽ പ്രാതിനിധ്യം തിരിച്ചു കിട്ടി; ഷംസുദ്ദീൻ അറിഞ്ചിറ ഹജ്ജ് കമ്മിറ്റിയിൽ 

ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതി പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താൻശ്രമം 

 

ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് ഇൻസ്പെക്ടറെയും പോലീസുകാരനെയും കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. പാലക്കാട് ജില്ലയിലെ മങ്കര പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എ പ്രതാപ് പോലീസുകാരൻ സുനീഷ് എന്നിവരെയാണ് ഇന്നലെ കൈനോത്ത് ജാസ് ക്ലബ്ബിന് സമീപം വെച്ച് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ കളനാട്ടെ ഇബ്രാഹിം ബാദുഷക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. പാലക്കാട് മങ്കര കോട്ടക്കുന്ന് ആനക്കല്ലിൽ മോഹൻദാസിനെ ബാറിക്ക് ഗോൾഡ് മൈനിങ് ഗ്രൂപ്പിൽ പണം നിക്ഷേപിച്ചാൽ വൻ തുക ലാഭവിഹിതമായി നൽകാമെന്ന് പ്രലോഭിപ്പിച്ച് 3, 24,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചു എന്നതിന് മങ്കര പോലീസ് ചാർജ് ചെയ്ത ഐ.ടി. തട്ടിപ്പ് കേസിലെ പ്രതിയാണ് ഇബ്രാഹിം ബാദുഷ. ഇയാൾ കളനാട് ഉണ്ടെന്ന് രഹസ്യ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐ പ്രതാപും പോലീസ്കാരൻ സുനീഷും കൂടി ഇയാളെ അറസ്റ്റ് ചെയ്യാനായി എത്തിയത്. കൈനോത്ത് ക്ലബ്ബിന് സമീപം കാറിൽ ഇരിക്കുകയായിരുന്ന ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

Read Previous

സപ്ലൈകോ കാസർകോട് ജില്ലാതല ഓണം ഫെയർഉദ്ഘാടനം 6 ന്

Read Next

ബൈക്കിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോയോളം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73