The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

ജില്ലയിൽ കൊറ്റില്ലങ്ങളുടെ സർവ്വേ പൂർത്തിയായി

ജില്ലയിൽ നീർപക്ഷികൾ കൂടൊരുക്കുന്ന കൊറ്റില്ലങ്ങളുടെ സർവ്വേ പൂർത്തിയായി. കാസറഗോഡ് സാമൂഹിക വനവൽക്കരണ വിഭാഗവും മലബാർ അവേർനെസ്സ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ്‌ലൈഫും(MARC) ചേർന്നാണ് സർവ്വേ നടത്തിയത്. ഹൊസങ്കടി, ബായിക്കട്ട, ഉപ്പള, ഉളിയത്തട്ക്ക, നീർച്ചാൽ, നെല്ലിക്കട്ട, ബോവിക്കാനം, മൂലക്കണ്ടം, കാഞ്ഞങ്ങാട്, പള്ളിക്കര, തൈക്കടപ്പുറം എന്നിവിടങ്ങളിലാണ് നീർപക്ഷികൾ കൂടൊരുക്കിയതായി സർവേയിൽ കണ്ടെത്തിയത്. കുളക്കൊക്ക്, പാതിരാക്കൊക്ക്, ചെറിയ നീർകാക്ക, കിന്നരി നീർക്കാക്ക എന്നിവയുടെ എണ്ണം ജില്ലയിൽ വർധിച്ചിട്ടുണ്ട്. ഇതിൽ കിന്നരി നീർകാക്കയുടെ എണ്ണം ഇരുന്നൂറ് ശതമാനത്തോളം വർധിച്ചതായി സർവേയിൽ കണ്ടെത്തി. കഴിഞ്ഞ വർഷം ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പാതയോരത്തെ മരങ്ങൾ മുറിച്ചുമാറ്റിയപ്പോൾ നീർപക്ഷികളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് വന്നിട്ടുണ്ടായിരുന്നു. ജില്ലയിലെ ജലാശയ ആവാസവ്യവസ്ഥ ആരോഗ്യകരമായ നിലനിൽപ്പ് ഉറപ്പുവരുത്തുന്നതാണ് സർവ്വേ ഫലം എന്ന് അസി: ഫോറസ്റ്റ് കൺസർവേറ്റർ എ ഷജ്ന കരീം, ഡോ: റോഷ് നാഥ് രമേശ് എന്നിവർ അഭിപ്രായപ്പെട്ടു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ സോളമൻ ടി ജോർജ്, കെ.ഗിരീഷ് , ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ,
താഹിർ അഹമ്മദ് രാജു കിദൂർ ടി.യു ത്രിനിഷ എന്നിവർ സർവ്വേയിൽ പങ്കെടുത്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.കെ ബാലകൃഷ്ണൻ, കെ.ആർ വിജയനാഥ്, എം സുന്ദരൻ, എം. ബിജു ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഞ്ജു എം. ജെ എന്നിവർ നേതൃത്വം നൽകി.

Read Previous

പ്രമുഖ പ്രവാസി വ്യവസായി മണികണ്ഠൻ മേലത്തിന്റെ ഭാര്യമാതാവ് അന്തരിച്ചു

Read Next

ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73