കാഞ്ഞങ്ങാട്ടെ മുന്‍ അപ്പോളോ സ്റ്റുഡിയോ ഉടമ മുത്തപ്പന്‍തറയിലെ വേണുഗോപാലിനെ (58) വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയില കണ്ടെത്തി. ഇന്നലെ രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് കിടന്നതാണ്. ഇന്ന് രാവിലെ വീട്ടുകാര്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ വേണുഗോപാലിനെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
പരേതരായ ലക്ഷ്മണന്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീബ. മക്കള്‍: വിഷ്ണു, വിഷ്മി. സഹോദരങ്ങള്‍: മുരളി, ശശി(വീനസ് സ്റ്റുഡിയോ കാഞ്ഞങ്ങാട്), പ്രീതി, ഗീത.