രണ്ടു മാസം മുമ്പ് ചാലിങ്കാലിൽ ബസ്സ് തല കീഴായി മറിഞ്ഞ അപകട സ്ഥലത്ത് വച്ച് നഷ്ടപ്പെട്ട മൊബൈൽ ഫോൺ സൈബൽ സെല്ലിന്റെ സഹായത്തോടെ നീലേശ്വരം പോലീസ് പഞ്ചാബിൽ നിന്ന് കണ്ടെത്തിയത്. കിനാന്നൂർ സ്വദേശിനിയും കാസർകോട് ഗവ.കോളേജ് വിദ്യാർത്ഥിനിയുമായ സനയുടെ ഫോണാണ് പോലീസ് കണ്ടെത്തിയത്. ഇന്ന് നീലേശ്വരം പോലീസ് സ്റ്റേഷനിൽ വച്ച് സനക്ക് ഫോൺ കൈമാറി. നീലേശ്വരം ഇൻസ്പെക്ടർ ഉമേശൻ കെ.വി , പോലീസ് ഉദ്യോഗസ്ഥരായ മഹേന്ദ്രൻ കെ.വി സുമേഷ് കുമാർ , അബ്ദുൾ സുബൈർ, ഷിബു കെ.വി , സുമേഷ് കുമാർ , ഹോം ഗാർഡ് ഗോപിനാഥ് എന്നിവരാണ് അന്വേഷണം നടത്തിയത്.
ഓൺലൈനുമായി ബന്ധപെട്ട പരാതികൾ 1930 എന്ന നമ്പറിൽ അറിയിക്കണമെന്ന് നീലേശ്വരം പോലീസ് അറിയിച്ചു.