അരയി പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ 14കാരൻ മുങ്ങിയ മരിച്ചു. അരയിൽ വട്ടത്തൊട്ടേ അബ്ദുല്ലയുടെ മകൻ സീനാനാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
നീന്തലറിയാത്ത സിനാൻ പുഴയിൽ മുങ്ങിത്താഴുകുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ ഉടൻ സിനാനെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. തൃക്കരിപ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം കാർത്തിക പുഴയിൽ കുളിച്ചു കൊണ്ടിരിക്കുകയാണ് സിനാൻ അപകടത്തിൽപ്പെട്ടത്.