അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. പിലിക്കോട് സി.കൃഷ്ണൻ നായർ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 10ാം തരം വിദ്യാർത്ഥി ചന്തേരയിലെ ഫഹദ് ആണ് മരണപ്പെട്ടത്. അസുഖത്തെത്തുടർന്ന് ഏറെ നാളായി കോഴിക്കോട് എംവിആർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചന്തേരയിലെ പ്രവാസിയായ കെ സി മുഹമ്മദ് – മുനീറ ദമ്പതികളുടെ മകനാണ്. ഏക സഹോദരി ഫാത്തിമ.