
സന്തോഷ് ഒഴിഞ്ഞ വളപ്പ്
ലോക പ്രശസ്തനും കാസർകോട്ട് കാരനുമായ ഷഹന്നായി വിദഗ്ദനും സംഗീതജ്ഞനുമാണ് പ്രിയപ്പെട്ട ഉസ്താദ് ‘ബംഗാൾ, കർണ്ണാടക, തമിഴ്നാട്, സംസ്ഥാന ബഹുമതികൾ ഒപ്പം ദേശീയ തലത്തിൽ പുരസ്കാരങ്ങൾ തുടങ്ങിയ നിരവധിയായ അംഗീകാരങ്ങൾ സ്വന്തമാക്കിയ അതുല്യ കലാകാരന് ഇവിടെ ഒരു ഫെല്ലോഷിപ്പിന് അപേക്ഷ നൽകി മൂന്ന് വർഷമായിട്ടും തീരുമാനമായില്ല മഹാനായ സംഗീത വിസ്മയം ഉസ്താദ് വിസ്മില്ലാ ഖാൻ്റെ ശിഷ്യനായി കലാ-സംഗീതരംഗത്ത് തുടക്കം കുറിച്ച ഈ സർഗ്ഗ പ്രതിഭയ്ക്ക് ഇന്നും സംഗീതരംഗത്ത് തിരക്കാണ് കലാ സാംസ്കാരികരംഗത്ത് ക്ഷേത്രങ്ങൾ ക്ലബ്ബുകൾ സാംസ്കാരിക കേന്ദ്രങ്ങൾ ഫോക്ലോർ മേളകൾ ഗ്രാമീണ കലാമേളകൾ, ഗ്രാമ ഫെസ്റ്റുകൾ എന്ന് വേണ്ട എവിടെയും സംഗീത വിരുന്നൊരുക്കാൻ ഹസ്സൻ ഭായി സദാസന്നദ്ധനാണ് പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയ ഈ സംഗീത സപര്യ 83ആം വയസ്സിലും തുടരുകയാണ്. വീടെന്ന തൻ്റെ സ്വപ്നങ്ങൾക്ക് വേണ്ടി ഏറെക്കാലമായി ജീവിത പോരാട്ടത്തിലായിരുന്നു ഈ കലാകാരൻ. അടുത്ത കാലത്ത് കാസർകോട്ട് വന്നപ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ സംഗീത വിസ്മയത്തിൻ്റെ വിഷമം മനസ്സിലാക്കി വീട് നിർമ്മാണത്തിന് അഞ്ചു ലക്ഷം രൂപയാണ് അനുവദിച്ചത് അക്കാര്യം പറയുമ്പോൾ ഉസ്താദിൻ്റെ കണ്ണുകൾ കൃത്ജ്ഞത കൊണ്ട് നിറയുന്നത് സംസാരത്തിൽ കാണാൻ ഇടയായി. വാർദ്ധ്യകാലത്ത് തുണയാകേണ്ട രണ്ട് ആൺമക്കൾ രോഗങ്ങളാൽ ഏറെ പ്രയാസം നേരിടുകയുമാണ്. ഒരു മകൻ വൃക്ക രോഗങ്ങൾക്ക് ചികിത്സയിലാണ് കൂടാതെ മൂന്ന് പെൺമക്കളും അടങ്ങിയതാണ് ഹസ്സൻ ഭായിയുടെ കുടുംബം പത്മശ്രീയും പത്മഭൂഷണുമൊക്കെ കിട്ടാൻ ഏറെ യോഗ്യതയുള്ള ഈ കലാകാരൻ അംഗീകാരത്തിന് വേണ്ടി ഒരിക്കലും ശ്രമിക്കാറുമില്ല അർഹതയുള്ളത് വന്നു ചേരുമെന്ന വിശ്വാസക്കാരനുമാണ്. രോഗാവസ്ഥയിൽ കിടന്ന പ്രിയതമ രണ്ട് വർഷം മുമ്പ് ഈ ലോകത്തോട് യാത്ര പറഞ്ഞു. ജീവിതത്തിലെ ഏകാന്തതയും സാമ്പത്തിക പ്രയാസങ്ങളും ഈ കലാകാരന് ‘ജീവിതത്തിലെ സായന്തന കാലത്തും വേദനകളാണ് സമ്മാനിക്കുന്നത് ഭക്തിഗാനങ്ങൾ സിനിമാ ഗാനങ്ങൾ, എന്ന് വേണ്ട ഷഹന്നായി , ഗസൽ സംഗീത സപര്യകളിൽ ഈ പ്രതിഭയിൽ എല്ലാ o ഭദ്രം. കാസർകോട് കോളിയടുക്കത്താണ് വീട് ഇപ്പോൾ താമസം മകളുടെ കൂടെ എറണാകുളത്താണ് -അപ്രതീക്ഷിതമായി ഹസ്സൻ ഭായിയെ കണ്ട് ‘ സൗഹൃദം പുതുക്കിയപ്പോൾ കുറിച്ചത്.