The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സെലക്ഷൻ കിട്ടിയ കുട്ടികളെ അനുമോദിച്ചു

ജനുവരിയിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നടത്തിയ ഹോസ്റ്റൽ സെലക്ഷൻ ട്രയലിൽ പങ്കെടുത്ത് .നെറ്റ് ബോൾ.റസ്ലിങ്ങ്,.ഹാൻഡ്ബോൾ. വോളിബോൾ എന്നീ കായിക ഇനങ്ങളിൽ ഹോസ്റ്റൽ പ്രേവേശനം ലഭിച്ച 5 കുട്ടികളെയും ജിവി രാജാ സ്പോർട്സ് സ്കൂൾ അസ്സസ്മെൻറ് ക്യാമ്പിലേക്ക് എടുത്ത നാലു കുട്ടികളെയും കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ നീലേശ്വരത്ത് വെച്ച് അനുമോദിച്ചു.സി എച്ച് രാമചന്ദ്രൻ്റ അധ്യക്ഷതയിൽ നെഹ്റു കോളേജ് ചരിത്ര അധ്യാപകനും എൻ സി സി ഓഫീസറുമായ നന്ദകുമാർ കോറോത്ത് അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന റഗ്ബി താരം ജിഷ്മ രാജൻ മുഖ്യാതിഥിയായി. സവാക്ക് ജില്ലാ കമിറ്റി മെമ്പർ എ പവിത്രൻ ,ദിവ്യ പൊടോത്തുരുത്തി. റഗ്ബി താരം അനന്തു. ക്രിക്കറ്റ് താരം അശോകൻ നീലേശ്വരം എന്നിവർ സംസാരിച്ചു. റഗ്ബി ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര സ്വാഗതവും ,ദേശീയ കായിക താരം വിഷ്ണുപ്രിയ മടിക്കൈ നന്ദിയും പറഞ്ഞു.

Read Previous

രണ്ട് മാസം മുമ്പ് നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ ഫോൺ പോലീസ് പഞ്ചാബിൽ നിന്നും കണ്ടെത്തി

Read Next

ദുബായിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ നീലേശ്വരം സ്വദേശി മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!