The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വോട്ടെണ്ണലിന് നിയോഗിച്ച ജീവനക്കാര്‍ക്ക് രണ്ടാം ഘട്ട പരിശീലനം നല്‍കി

കാസര്‍കോട് മണ്ഡലത്തിലെ ലോകസഭാ തെരഞ്ഞെടുപ്പ് 2024ന്റെ വോട്ടെണ്ണലിന് നിയോഗിച്ച ജീവനക്കാര്‍ക്ക് രണ്ടാം ഘട്ട പരിശീലനം നല്‍കി. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന്റെ നോഡല്‍ ഓഫീസര്‍ സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ. ബാലകൃഷ്ണന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ പോസ്റ്റല്‍ ബാലറ്റ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിംഗ് ഏജന്റ് മാര്‍, മൈക്രോ ഒബ്സര്‍വർമാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. കണ്‍ട്രോള്‍ യൂണിറ്റും പോസ്റ്റല്‍ ബാലറ്റും കൗണ്ട് ചെയ്യുന്നതിനുള്ള നേരിട്ടുള്ള മാതൃകാ പരിശീലനമാണ് നല്‍കിയത്. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ പതിനൊന്ന് ക്ലാസ് മുറികളിലായി നടത്തിയ പരിശീലന പരിപാടിയില്‍ സംസ്ഥാന, ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ക്ലാസെടുത്തു. സംസ്ഥാന തല മാസ്റ്റര്‍ ട്രെയ്‌നര്‍മാരായ സജിത് കുമാര്‍ പലേരി, ബി.എന്‍ സുരേഷ്, ജില്ലാതല മാസ്റ്റര്‍ ട്രെയ്‌നര്‍മാരായ ടി.വി സജീവന്‍, ജി.സുരേഷ് ബാബു, എല്‍.കെസുബൈര്‍, ഗോപാലകൃഷ്ണന്‍, പി.സജിത്ത്, ജി.നാരായണ, ബി. അജിത്ത് കുമാർ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. മൂന്നാം ഘട്ട പരിശീലനം ജൂണ്‍ ഒന്നിന് നടക്കും.

Read Previous

തീർത്ഥങ്കരയിലെ എം നാരായണി അന്തരിച്ചു

Read Next

നീലേശ്വരം ഓണക്കിളിവയൽ റോഡിലെ എം.കൈരളി.അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!