Quarry
സുധീഷ് പുങ്ങംചാൽ
മലയോര താലൂക്ക് ആസ്ഥാന വെള്ളരികുണ്ട് ടൗണിൽ മൾട്ടിപ്ലസ് സിനിമാ തീയേറ്റർ നിർമ്മാണത്തിന്റെ മറവിൽ ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന കരിങ്കിൽ ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കുവാൻ വെള്ളരിക്കുണ്ട് തഹസിൽ ദർ പി. വി. മുരളി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ബളാൽ വില്ലേജ് ഓഫീസർ അജി വെള്ളരിക്കുണ്ട് ടൗണിലെ ക്വാറി പ്രാദേശത്ത് എത്തി നടപടികളും ആരംഭിച്ചു.
കെട്ടിടംപണിയുന്നതിന് ആവശ്യമായ സ്ഥലത്തിൽ കൂടുതൽ പാറപൊട്ടിച്ചിട്ടുണ്ടെങ്കിൽ അവ അളന്ന് തിട്ടപ്പെടുത്തി പിഴഈടാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ടൈംസ് ഓഫ് നോർത്ത് വാർത്ത നൽകിയതിന് പിന്നാലെയാണ് ക്വാറ പൂട്ടാൻ തഹസിൽദാർ ഉത്തരവിട്ടത്.
കഴിഞ്ഞമൂന്ന് മാസമായി നടക്കുന്ന ടൗണിലെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനംമൂലം ടൗണിലെ വ്യാപാരസ്ഥാപനങ്ങൾക്കും ജീവനക്കാർക്കും. നാട്ടുകാർക്കും ഓട്ടോ റിക്ഷാ ടാക്സി തൊഴിലാളികൾക്കും നേരിടുന്ന ദുരിതമാണ് ടൈംസ് ഓഫ് നോർത്ത് റിപ്പോർട് ചെയ്തത്. എന്നാൽ ആവശ്യമായ എല്ലാരേഖകളും സാമ്പാദിച്ച ശേഷമാണ് വെള്ളരിക്കുണ്ട് ടൗണിൽ കരിങ്കൽ ഖനനം നടത്തിയതെന്നാണ് ക്വാറി ഉടമ പറഞ്ഞു. സിനിമാതീയേറ്റർ നിർമ്മാണത്തിന് കെട്ടിടംപണിയാൻ പാറപൊട്ടിച്ചു മാറ്റാൻ 50 അടി സ്വകയർ ഫീറ്റിൽ മാത്രമാണ് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം അനുമതി നൽകിയത്.
മൈനിങ് ആന്റ് ജിയോളജിയും അനുമതി നൽകിയിട്ടുണ്ടെങ്കിലും പോലൂഷൻ ബോർഡിൽ നിന്നും യാതൊരു വിധ അനുകൂല ഉത്തരവുകളും ഇവർ നേടിയിട്ടില്ലത്രെ.
അതേസമയം തികച്ചും അശാസ്ത്രീയമായരീതിയിലായിരുന്നു കഴിഞ്ഞമൂന്ന് മാസത്തിൽ അധികമായി വെള്ളരിക്കുണ്ട് ടൗണിൽ കരിങ്കൽ ഖനനം നടന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെ നിന്നുള്ള പൊടിപടലം മൂലം പലർക്കും അലർജി പോലുള്ള ശാരീരിക പ്രശ്നങ്ങളുംഉണ്ടായിട്ടുണ്ട്. തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകിയതോടെ നാട്ടുകാർ ആശ്വാസത്തിലാണ്.