അഭിഭാഷകന്റെ ഓഫീസില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തുകയും സ്റ്റാഫിനെ കയ്യേറ്റം ചെയ്യുകയും ചെയ്ത യുവതിക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
വിദ്യാനഗര്‍ സാന്റല്‍സിറ്റി ബില്‍ഡിങ്ങിലെ അഭിഭാഷകന്‍ ഷാജിത്ത് കമ്മാടത്തിന്റെ ഓഫീസില്‍ അതിക്രമിച്ചുകയറി പ്രിന്ററുകള്‍ വലിച്ചെറിയുകയും സ്റ്റാഫിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത പള്ളിക്കര പള്ളിപ്പുഴയിലെ മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ ആയിഷത്തുല്‍ഫസാരിയക്കെതിരെയാണ് പോലീസ് കേസെടുത്തത്. പ്രതിയുടെ കേസ് നടത്തിപ്പില്‍ നിന്നും ഷാജിത്ത് വക്കീല്‍ പിന്മാറിയതിന്റെ വിരോധമാണത്രെ അക്രമത്തിന് കാരണം.