സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട് : പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്റെ ഒരേക്കർ നെൽ പാടത്ത് ഞാറ് നടാൻ പ്രസിഡണ്ട് ഉൾപ്പെടെ ഉള്ള പഞ്ചായത്തിലെ മുഴുവൻ മെമ്പർ മാരും വയലിൽ ഇറങ്ങി.
ബളാൽപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടി. അബ്ദുൽ കാദറിന്റെ നെൽപ്പാത്താണ് നാട്ടിപ്പാട്ടിന്റെ ഈണത്തിൽ ഞാറ് നാടാൻ പ്രസിഡന്റ് ഉൾപ്പെടെ ഉള്ള 16 അംഗങ്ങളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പാടത്ത് ഇറങ്ങിയത്.
നെൽകൃഷി അന്യം നിന്നുപോകുന്ന മലയോരത്ത് കുടുംബ പരമായുള്ള നെൽ വയലിൽ വർഷങ്ങളായി അബ്‌ദുൾ കാദർ നെൽകൃഷി നടത്തി വരുന്നുണ്ടെങ്കിലും ജനപ്രധിനിധിയായി ഇരിക്കുമ്പോൾ അതിന് ഒരു പഞ്ചായത്തിന്റെ മൊത്തം ജനപ്രതിനിധികളുടെയും പിന്തുണയും കിട്ടി..
പാരമ്പര്യ കൃഷി രീതികൾ പിന്തുടർന്നു വന്നിരുന്ന അബ്‌ദുൾ കാദർ അടുത്ത കാലത്താണ് യന്ത്രം ഉപയോഗിച്ച് നിലം ഉഴുത് മറിച്ചു നെൽകൃഷി നടത്തുന്ന രീതിയിലേക്ക് തിരിഞ്ഞത്. എന്നാലും ഞാറ് നടുന്നതും വിള കൊയ്യുന്നതും പഴയ രീതിയിൽ തന്നെയാണ്.
ഉമ,ശ്രേയസ്, രക്ത ശാലി നെൽവിത്തുക്കൾ ഉപയോഗിച്ചാണ് ഇക്കുറി അബ്ദുൽ കാദർ കൃഷി ഇറക്കിയിരിക്കുന്നത്. ഞാറ്റടി തയ്യാറാക്കി നടുന്നതാണ് രീതി.
ഒരു കാലത്ത് ഹെക്റ്റർ കണക്കിന് നെൽ വയൽ ഉണ്ടായിരുന്ന ബളാൽ പഞ്ചായത്തിൽ വർഷങ്ങളായി സ്ഥിരം നെൽ കൃഷി ചെയ്യുന്ന ഏക കർഷകൻ കൂടിയാണ് അബ്ദുൽ കാദർ. കൃഷിക്ക് സഹായത്തിനു മകൻ ഹൈദരും കൂടെ ഉണ്ട്.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്റെ വയലിൽ ഇറങ്ങി ഞാറ് നട്ടു കൊണ്ട് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷവഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അലക്സ് നെടിയകാലയിൽ.ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. പഞ്ചായത്ത് അംഗങ്ങളായ പി.പത്മാവതി. സന്ധ്യ ശിവൻ. എം. അജിത. ജെസ്സി ചാക്കോ. ശ്രീജ രാമചന്ദ്രൻ.. ജോസഫ് വർക്കി.ബിൻസി ജെയിൻ, ബളാൽ കൃഷി ഓഫീസർ നിഖിൽ നാരായണൻ . ശ്രീഹരി വി.കുടുംബ ശ്രീ ചെയർ പേർസൻ മേരി ബാബു .എന്നിവരും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്റെ വയലിൽ ഇറങ്ങി ഞാറ് ഞട്ടു….